പച്ചക്കറികൾ വാങ്ങുമ്പോൾ ചിലപ്പോഴൊക്കെ ചെറിയ കീടങ്ങളോ പുഴുവോ കാണാറുണ്ട്. എന്നാൽ കഴുകി വൃത്തിയാക്കി പാക്ക് ചെയ്ത പച്ചക്കറി പാക്കറ്റുകളിൽ ഇത്തരത്തിൽ കാണാൻ സാധ്യതയില്ല. എന്നാൽ സുരക്ഷിതമാക്കിയ പായ്ക്കറ്റിനുള്ളിൽ ജീവനുള്ള വലിയ തവളയെ കണ്ടെത്തിയാലോ? ഇപ്പോൾ അങ്ങനെ ഒരു അനുഭവം വിശദീകരിച്ചിരിക്കുകയാണ് മിഷിഗൺ സ്വദേശിനിയായ ആംബർ വോറിക്. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ചീര പായ്ക്കറ്റിനുള്ളിലെ തവളയുടെ ചിത്രം പങ്ക് വച്ചാണ് ആംബർ തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
ജൈവ ചീരയാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് സൂപ്പർമാർക്കറ്റിൽ കണ്ട ഉടൻ തന്നെ പായ്ക്കറ്റ് വാങ്ങിയതെന്ന് ആംബർ പറയുന്നു. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ചീരപായ്ക്കറ്റ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അതിനുള്ളിലകപ്പെട്ട ഒരു മരത്തവളയെ ആംബർ വോറിക് കണ്ടെത്തിയത്. എന്നാൽ പായ്ക്കറ്റ് എടുക്കുന്ന സമയത്തോ ബില്ലിങ് സമയത്തോ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. ചീര പായ്ക്കറ്റിന് അധികഭാരവും ഉണ്ടായിരുന്നില്ല. അതേസമയം മൂന്നു ഘട്ടങ്ങളിലായി കഴുകിയെടുത്ത ചീരയാണ് ഇതെന്ന് പായ്ക്കറ്റിന് പുറത്ത് വ്യക്തമായി എഴുതിയിരുന്നു.
also read :വാർധക്യത്തിൽ കൂട്ടായി എത്തി; വിധി വീണ്ടും ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി; കൊച്ചനിയൻ യാത്രയായി
എന്തായാലും പായ്ക്കറ്റ് ആംബർ സൂപ്പർമാർക്കറ്റിൽ തിരികെ എത്തിച്ചു. തുടർന്ന് അവർ പണം മടക്കി നൽകി. അതുമാത്രമല്ല തവളയെ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ തന്നെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് തുറന്നു വിടുകയും ചെയ്തു. എർത്ത്ബൗണ്ട് ഫാംസ് എന്ന സ്ഥാപനമാണ് ചീര ഉദ്പാദിപ്പിച്ചിരുന്നത്. സംഭവം വാർത്തയായതോടെ ഫാമിന്റെ ഉടമയായ ടൈലർ ഫാംസ് ക്ഷമാപണവും നടത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here