ഒരു ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുശ്മശാനത്ത് കുഴിച്ചുമൂടി; ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നേരെ പ്രതിഷേധം

തൃശ്ശൂർ കൊണ്ടാഴിയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശ്മശാന ഭൂമിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. സിപിഐയുടെയും എഐവൈഎഫിന്റെയും നേതൃത്വത്തിലാണ് സെക്രട്ടറിയെ ഉപരോധിച്ചത്. ശ്മശാനത്തിൽ നിന്നും ഇന്നു തന്നെ മാലിന്യം പൂർണമായും നീക്കിയിട്ടില്ലെങ്കിൽ നാളെ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് സിപിഎമ്മും മുന്നറിയിപ്പു നൽകി.

Also Read:കോഴിക്കോട് ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് കൃഷിയിടത്തിൽ മരിച്ച നിലയിൽ

തൃശ്ശൂർ കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിലാണ് ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചുമൂടിയതായി കഴിഞ്ഞദിവസം കണ്ടെത്തിയത്. മൃതദേഹത്തോടു കാണിക്കുന്ന കടുത്ത അനാദരവിൽ പ്രതിഷേധിച്ചാണ്. സിപിഐയുടെയും എഐവൈഎഫിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.

സിപിഐഎമ്മിന്റെയും പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ സെക്രട്ടറിയെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ശ്മശാനത്തിൽ നിന്നും മാലിന്യം പൂർണമായും നീക്കിയില്ലെങ്കിൽ നാളെ പഞ്ചായത്ത് ഉപരോധിക്കുമെന്ന് സിപിഐഎം മുന്നറിയിപ്പു നൽകി.

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചതിന് മുകളിലായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുഴിച്ചിട്ടതായും കത്തിച്ചതായും പരാതി ഉയർന്നിരുന്നു. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിൽ ഇടത് യുവജന സംഘടന പ്രവർത്തകർ ശ്മശാന ഭൂമിയിലെത്തി മണ്ണ് നീക്കി മാലിന്യം പുറത്തെടുത്തു. ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കളാണ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതെന്നും വ്യക്തമായിരുന്നു.

Also Read: മരിച്ചടക്ക് നടത്തി; ഏഴാം നാൾ സ്വന്തം കല്ലറ കാണാന്‍ ‘പരേതൻ’ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News