‘അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടു’; നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി

അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി. ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ അർജുന്റെ ട്രക്ക് അപകടത്തിപ്പെട്ടെന്നും, ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടെന്നുമാണ് പ്രദേശവാസി വെളിപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ നേവി പരിശോധിക്കുകയാണ്.

Also Read; കടൽ ചെമ്മീൻ കയറ്റുമതി നിരോധനം; അമേരിക്കയുമായി നയതന്ത്ര ചർച്ച ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇപ്പോൾ പരിശോധന നടന്നുകൊണ്ടിരിക്കുന്ന ഭാഗത്ത് മൺകൂനയ്ക്ക് താഴെയായാണ് ട്രക്ക് കണ്ടതെന്നാണ് പ്രദേശവാസിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പരിശോധനയിൽ ഒരു ഭാഗത്ത് കൂടി സിഗ്നൽ കണ്ടെത്തിയിരുന്നു. ഈ ഭാഗം കേന്ദ്രീകരിച്ചും, പ്രദേശവാസിയുടെ വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചുമാണ് ഇപ്പോൾ പ്രധാന പരിശോധന.

Also Read; തമ്മിൽ പിണങ്ങി, പിന്നാലെ യുവാവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടു; കാമുകനെതിരെ കാമുകിയുടെ ക്വട്ടേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News