ചെയ്യാത്ത കുറ്റത്തിന് നീണ്ട 58 വർഷം വധശിക്ഷ കാത്ത് ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനെന്ന് കോടതി; വീട്ടിലെത്തി മാപ്പപേക്ഷിച്ച് പൊലീസ് മേധാവി

ചെയ്യാത്ത കുറ്റത്തിന് ജീവിതത്തിൻ്റെ മുക്കാൽപങ്കും ജയിലിൽ വധശിക്ഷ കാത്ത് കഴിയുക. ശേഷം കുറ്റവിമുക്തനാണെന്ന് കോടതി കണ്ടെത്തുക. തുടർന്ന് മാപ്പപേക്ഷിച്ച് പൊലീസ് മേധാവി തന്നെ വീട്ടിലെത്തി അദ്ദേഹത്തെ കാണുക. ഒറ്റ നോട്ടത്തിൽ നാടകീയം എന്നു തോന്നാവുന്ന ഈ സംഭവങ്ങളെല്ലാം യഥാർത്ഥത്തിൽ ഒരു വ്യക്തി അനുഭവിച്ചു തീർത്തതാണ്. ജപ്പാനിലെ ഇവാവോ ഹകമാഡ എന്ന 88 കാരനാണ് തൻ്റെ ആയുസ്സിൻ്റെ പകുതിയും ജയിലിൽ തീർക്കാൻ വിധിക്കപ്പെട്ട ആ ഹതഭാഗ്യൻ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിക്കേണ്ടി വന്ന വ്യക്തിയാണ് മുന്‍ ബോക്‌സര്‍ കൂടിയായ ഇവാവോ. 1966ലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്.

ALSO READ: ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ വീട്ടിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്-ചിത്രങ്ങൾ പുറത്ത്

ഹമാമത്സുവില്‍ ഒരു കമ്പനിയിലെ എക്‌സിക്യൂട്ടീവിനേയും മൂന്ന് കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയെന്നതായിരുന്നു ഇവാവോയ്‌ക്കെതിരെ ചുമത്തിയ കുറ്റം. 1968 ല്‍ ജില്ലാ കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പുനപരിശോധനയ്ക്കായി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധികാത്ത് കിടന്നത് 30 വര്‍ഷമാണ്. എന്നാൽ, അപ്പീൽ പിന്നീട് ജപ്പാനിലെ സുപ്രീംകോടതി തള്ളി. ഇതോടെ 2008 ല്‍ സഹോദരി വീണ്ടും അപ്പീല്‍ നല്‍കി. 2014 ല്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ ഇവാവോ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. ഇതോടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. 91 കാരിയായ സഹോദരിയാണ് ഇക്കാലയളവിലെല്ലാം  നിയമപോരാട്ടത്തിനായി ഇവാവോയ്‌ക്കൊപ്പം നിന്നത്. പൊലീസും പ്രോസിക്യൂട്ടര്‍മാരും തനിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും മണിക്കൂറുകളോളം നീണ്ട അതിക്രൂരമായ ചോദ്യം ചെയ്യലില്‍ തനിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ പുനര്‍വിചാരണയില്‍ കുറ്റവിമുക്തനാക്കപ്പെടുന്ന അഞ്ചാമത്തെ തടവുകാരനാണ് ഇവാവോ ഹകമാഡ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News