സിമന്റ് മിക്‌സിംഗ് മെഷീന്‍ കയറ്റി വന്ന ലോറി അപകടത്തില്‍ പെട്ടു, ഒരാള്‍ മരിച്ചു

സിമന്റ് മിക്‌സിംഗ് മെഷീന്‍ കയറ്റി വന്ന ലോറി അപകടത്തില്‍ പെട്ട് ഒരാള്‍ മരിക്കുകയും ഒരാളുടെ കൈ അറ്റുപോവുകയും ചെയ്തു. അയിരൂര്‍ കാഞ്ഞീറ്റുകര റോഡില്‍ പൊന്മലയിലേക്ക് തിരിയുന്ന ഭാഗത്താണ് വ്യാഴാഴ്ച്ച വൈകിട്ട് അപകടം ഉണ്ടായത്. ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബംഗാള്‍ സ്വദേശി സജാവൂര്‍ റഹ്‌മാനാണ് മരിച്ചത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 13 പേരാണ് മിനി ലോറിയില്‍ ഉണ്ടായിരുന്നത്.

കോയിപ്പുറം പൊലീസും അഗ്നി ശമന സേനയും സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി. തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.

Also Read: “ഫ്രാങ്കോ മുളയ്ക്കലിന്‍റെ രാജി അച്ചടക്ക നടപടി തന്നെ”: ഫാദർ അഗസ്റ്റിൻ വാട്ടോളി

വേണ്ടത്ര മുന്‍ കരുതല്‍ എടുക്കാതെയും നിയമം ലംഘിച്ചുമാണ് മിക്സിങ് മെഷീന്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയത്. ഇത്തരം വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News