A. M. M. A യിലെ കൂട്ടരാജിയിൽ ഭിന്നത; തങ്ങളായി രാജി വച്ചിട്ടില്ലെന്ന് ഒരു വിഭാഗം, വിമുഖത അറിയിച്ച് നാല് താരങ്ങൾ

a.m.m.a

A. M. M. Aലെ കൂട്ടരാജിയിൽ ഭിന്നത. തങ്ങളായി രാജി വച്ചിട്ടില്ലെന്ന് ഒരു വിഭാഗം അറിയിച്ചു. വിമുഖത പ്രകടിപ്പിച്ച് നാല് താരങ്ങളാണ് രംഗത്തെത്തിയത്. വിനു മോഹൻ, അനന്യ, ടോവിനോ, സരയു എന്നിവർ എതിർപ്പ് അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ട തീരുമാനം ഒന്നിച്ചല്ലെന്നും അവർ വ്യക്തമാക്കി.

അതിനിടെ അമ്മ എക്സിക്യൂട്ടീവ് ഒന്നടങ്കം രാജിവച്ചത് ആ സംഘടനയിലെ നവീകരണത്തിനുള്ള തുടക്കമാകട്ടെ എന്ന് ഫെഫ്ക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഹേമാ കമ്മറ്റി  റിപ്പോർട്ട് മലയാള സിനിമ ചരിത്രത്തിലെ പ്രധാനപ്പെട്ട മാർഗരേഖയാണ്. ലൈംഗിക അതിക്രമം നടത്തിയ മുഴുവൻ പേരുകളും പുറത്തുവരണം. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച സർക്കാർ നടപടിയെ ഫെഫ്ക  സ്വാഗതം ചെയ്തു.

ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ അപക്വമായ പ്രതികരണങ്ങൾ ഉണ്ടാവരുത്. പോലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലോ, അറസ്റ്റ് ഉണ്ടായാലോ , കോടതി ഇടപെടൽ ഉണ്ടായാലോ  അംഗത്തിനെതിരെ ഫെഫ്ക നടപടിയെടുക്കും. വാചകക്കസർത്തുകൾ അല്ല നയപരിപാടികളാണ് വേണ്ടതെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ALSO READ: അനാചാരങ്ങളുടെ നെടുങ്കോട്ടകള്‍ തകര്‍ത്ത യുഗപുരുഷൻ; ഇന്ന് മഹാത്മ അയ്യങ്കാളി ജയന്തി

പുതിയ സാഹചര്യത്തിൽ സംഘടന പുതിയ കർമ്മപരിപാടിക്ക് രൂപം നൽകും. വിശകലന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം. അഫിലിയേറ്റഡ് യൂണിയനുകളുടെ നേതൃയോഗം സെപ്റ്റംബർ 2, 3, 4 തീയതികളിൽ കൊച്ചിയിൽ ചേരും. ഒപ്പം സിനിമാ  മേഖലയിലെ മറ്റു സംഘടനകളുമായും ചർച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News