ഫ്‌ളാസ്‌കിനുള്ളില്‍ ലഹരിമരുന്ന് കലര്‍ത്തി ട്രെയിനിനുള്ളില്‍ മോഷണം; ദമ്പതികള്‍ക്ക് സ്വര്‍ണമടക്കം നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു

TRAIN

മലയാളി ദമ്പതികളെ ട്രെയിനിനുള്ളില്‍ ബോധം കെടുത്തി മോഷണം. മലയാളി ദമ്പതികള്‍ക്ക് നഷ്ടമായത് സ്വര്‍ണമടക്കം നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്. വെള്ളിയാഴ്ച രാത്രിയോടെ കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസിലായിരുന്നു സംഭവം. സ്വര്‍ണത്തിനു പുറമെ, ഇവരുടെ മൊബൈല്‍ ഫോണ്‍, ബാഗ് എന്നിവയും നഷ്ടപ്പെട്ടു.

ALSO READ: മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

ബെര്‍ത്തിന് സമീപം വച്ചിരുന്ന ഫ്‌ളാസ്‌കിലെ വെള്ളത്തില്‍ ലഹരിമരുന്ന് കലര്‍ത്തിയായിരുന്നു മോഷ്ടാക്കള്‍ മോഷണം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നു. ഈ വെളളം കുടിച്ചശേഷമാണ് ബോധരഹിതരായത് എന്നാണു ദമ്പതികള്‍ പറയുന്നത്. ഇവര്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കാട്പാടി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ നാട്ടിലെത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News