മസ്‌കത്ത്-സലാല റൂട്ടില്‍ വാഹനത്തില്‍ ഒട്ടകമിടിച്ച് മലയാളി മരിച്ചു

മസ്‌കത്ത്-സലാല റൂട്ടില്‍ വാഹനത്തില്‍ ഒട്ടകമിടിച്ച് മലയാളി മരിച്ചു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്ലഹ് ആണ് മരിച്ചത് . 39 വയസായിരുന്നു. ശനിയാഴ്ച രാത്രി 12നാണ് അപകടം. സലാലയില്‍നിന്ന് മടങ്ങി പോവുകയായിരുന്ന മുഹമ്മദ് അഫ്ലഹ് സഞ്ചരിച്ചിരുന്ന വാഹനം തുംറൈത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്തുവെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറില്‍നിന്ന് പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു മുഹമ്മദ് അഫ്ലഹ്.

Also Read: വ്യാജ മയക്കുമരുന്ന് കേസ്; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൂടെ യാത്ര ചെയ്തിരുന്ന മിസ്ബാഹ് പരിക്കുകളോടെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്താഹിനെയും കൂട്ടിയാണ് ഇവര്‍ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും മുഹമ്മദ് അഫ്താഹും സുരക്ഷിതരാണ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News