തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കാർ അപകടത്തിൽ ഇടുക്കി സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കുണ്ട്.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.വണ്ടൻമേട് വെള്ളിമല സ്വദേശി ബിനുവാണ് കാർ അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ALSO READ; ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്
അപകടത്തിൽ ബിനുവിൻ്റെ മാതാവ് പൊന്നമ്മ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്ന് മൂവാറ്റുപുഴ തൊടുപുഴ റോഡിലും കോന്നി കൂടൽ നെടുമൺകാവിലും വാഹനാപകടം ഉണ്ടായി.മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആയവന വടക്കുംപാടത്ത് 34 വയസുള്ള സെബിന്‍ ജോയിയാണ് മരിച്ചത്. ആനിക്കാട് മാവിന്‍ചുവടില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ നെടുമൺകാവിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. വാഹനം വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മറ്റുള്ളവർക്ക് പരുക്ക് സരമുള്ളതല്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് വിവരം. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പുനലൂരിലേക്ക് മടങ്ങും വഴിയാണ് ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ വാഹനം രാവിലെ ആറരയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പുനലൂർ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here