ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ഓഫീസിന് ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം നൽകിയ മലയാളി പിടിയിൽ

ബെം​ഗളൂരുവിൽ പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്തിയ മലയാളി അറസ്റ്റിൽ. ഇതേ കമ്പനിയിലെ ജീവനക്കാരാനായ പ്രസാദ് നവനീതാണ് ഭീഷണിയുടെ പിന്നിൽ എന്ന് അന്വേഷണത്തിൽ ബെം​ഗളൂരു പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

Also Read: തൃശൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുടെ പല്ലുകൾ പോയി, മുഖത്തും പരുക്ക്

പ്രസാദ് തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച് ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കി. അൽപസമയത്തിനകം സ്ഫോടനമുണ്ടാകുമെന്നും ഇയാൾ കമ്പനി ജീവനക്കാരോട് പറഞ്ഞു. തുടർന്ന് കമ്പനി ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നായ അടക്കമുള്ള സംഘം സ്ഥലത്തെത്തുകയും കെട്ടിടത്തിൽനിന്ന് എല്ലാവരെയും ഒഴിപ്പിച്ച് പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രസാദിനെ കുരുക്കിയത്.

Also Read; സ്ത്രീകള്‍ കുളിക്കുന്നത് ഫോണില്‍ പകര്‍ത്തി 12കാരന്‍, ചോദ്യംചെയ്യലില്‍ പുറത്തുവന്നത് പ്രകൃതി വിരുദ്ധ പീഡനം

മോശം പ്രകടനങ്ങൾ കാരണം കമ്പനി പ്രസാദിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇയാൾക്ക് കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു. തുടർന്നുണ്ടായ വിരോധമാണ് കമ്പനിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി നൽകാൻ പ്രതിയെ പ്രേരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News