കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചയാള്‍ അക്രമാസക്തനായി

കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആശുപത്രി ഡ്രസിംഗ് റൂം ഇയാള്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റു.

Also Read- ‘എട്ട് വര്‍ഷം കുട്ടികളുണ്ടായിരുന്നില്ല; ഒരമ്മയാവാന്‍ പറ്റില്ലെന്ന് പലരും പരിസഹിച്ചു’: ദുരനുഭവം പറഞ്ഞ് നടി ലിന്റു റോണി

ഇന്നലെ രാത്രി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഇയാള്‍ സ്റ്റേഷനിലെ ഗ്രില്ലില്‍ തലയിടിച്ച് പൊട്ടിച്ചു. ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ഡ്രസ് ചെയ്യാന്‍ തുടങ്ങുമ്പോഴായിരുന്നു പ്രതി അക്രമാസക്തനായത്. പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Also Read- ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊന്ന സംഭവം; 19കാരനായ ബന്ധു അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News