സോഷ്യൽ മീഡിയയിൽ വ്യത്യസ്ത കൊണ്ടുവരാനാണ് ഡിജിറ്റൽ ക്രിയേറ്റർമാർ എല്ലായിപ്പോഴും ശ്രമിക്കുന്നത്.അത്തരത്തിൽ ഒരു വ്യത്യസ്ത പരീക്ഷിച്ചിരിക്കുകയാണ് എക്സ്പീരിമെന്റ കിംഗ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന ഒരു ഡിജിറ്റൽ ക്രിയേറ്റർ. ഐഫോൺ 15 സ്വന്തമാക്കാൻ ജോധ്പൂരിലെ ദീപക് കമ്പനി എന്ന സ്റ്റോറിൽ യാചകവേഷത്തിൽ ആണ് ഇയാൾ എത്തിയത്. വ്യത്യസ്തമായ ഈ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഭിക്ഷാടകർ ഉയർന്ന നിലവാരമുള്ള ഫോണുകൾ വാങ്ങിക്കാൻ താല്പര്യം കാണിക്കാറില്ല എന്നാണ് പൊതുവിലുള്ള ധാരണ. എന്നാൽ അതൊക്കെ മാറ്റിമറിച്ചുകൊണ്ടു യുവാവ് ഭിക്ഷക്കാരന്റെ വേഷത്തിൽ എത്തി തൻറെ കൈവശമുണ്ടായിരുന്ന ഒരു ചാക്ക് നാണയം കടയുടമയ്ക്ക് നൽകി. അത് ജീവനക്കാരെ എണ്ണിത്തിട്ടപ്പെടുത്താൻ ഏൽപ്പിച്ചു. എന്നാൽ യാതൊരു മടിയും കൂടാതെ തന്റെ മുൻപിൽ നിന്ന യാചകന് കടയുടമ ആപ്പിൾ ഐഫോൺ 15 നൽകുന്നത് വീഡിയോയിൽ കാണാം.
View this post on Instagram
ALSO READ:ഇനി തകർക്കാൻ ഒന്നുമില്ല, റിലീസിന് മുൻപേ റെക്കോർഡുകൾ തിരുത്തി ലിയോ: കേരളത്തിലടക്കം വിജയ് വിളയാട്ടം
എന്നാൽ ഈ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് ആളുകളുടെ അഭിപ്രായം. സ്ക്രിപ്റ്റഡ് ആണെങ്കിൽ കൂടി ഈ വീഡിയോ ഇതിനോടകം 40 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ട്രെൻഡിങ്ങിൽ വരാനും ഈ വീഡിയോയ്ക്ക് കഴിഞ്ഞു. എന്നാൽ യാചകവേഷത്തില്‍ ഇയാളെത്തിയതിനോട് വിയോജിപ്പ് അറിയിച്ചവരും ഉണ്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here