സാഹസികർക്ക് പ്രിയപ്പെട്ട ‘സ്വർഗത്തിലേക്കുള്ള ഗോവണി’യിൽ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

സാഹസികത പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ തേടി യാത്ര ചെയ്യുന്ന ഒരുപാടാളുകൾ നമ്മുക്കിടയിലുണ്ട്. സാഹസിക വിനോദങ്ങൾക്ക് പ്രശസ്തമായ ഒരു ഓസ്ട്രിയൻ പർവ്വതമുണ്ട്. അവിടേക്ക് യാത്ര നടത്തിയ ഒരു യുവാവിന്റെ ദാരുണാന്ത്യം ഇപ്പോൾ വാർത്തയായിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിൽ വൈറലായ ഓസ്ട്രിയൻ പർവതത്തിന്റെ ഒരു ഭാ​ഗത്ത് നിന്നും മറുഭാ​ഗത്തേക്ക് ​ഗോവണിയിലൂടെ കയറുന്നതിനിടെ 300 അടി ​താഴ്ചയിലേക്ക് വീണ ബ്രിട്ടീഷ് യുവാവിനാണ്‌ ദാരുണാന്ത്യം സംഭവിച്ചത്.

Also Read; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

ഓൺലൈനിൽ വളരെ അധികം പ്രശസ്തമായ ഡാഷ്സ്റ്റൈൻ പർവതനിരകളിലെ ​ഗോവണിയുടെ അറ്റത്ത് നിന്നാണ് യുവാവ് വീണത്. ​ഗോവണി കുറച്ച് കയറുമ്പോൾ തന്നെ യുവാവിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. പിന്നാലെ, ഇയാൾ താഴേക്ക് വീഴുകയായിരുന്നു. രണ്ട് ഹെലികോപ്റ്റർ ജീവനക്കാർ സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിച്ചെടുക്കാൻ സാധിച്ചില്ല. പിന്നീട്, ആഴത്തിൽ നിന്നും യുവാവിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

Also Read; ഈ പുസ്തകം വായിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ..? കോൺഗ്രസ്സ് നേതാക്കളോട് ചോദ്യവുമായി ജെയ്ക്ക്, പുസ്തകം ഉമ്മൻ ചാണ്ടിയുടേത്

‘സ്വർഗത്തിലേക്കുള്ള ഗോവണി’ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ അപകടം നടന്നത്. സാധാരണ മനുഷ്യനെ സംബന്ധിച്ച് അതിമനോഹരം എങ്കിലും കാണുമ്പോൾ തന്നെ ഭയമുണ്ടാക്കുന്നതാണ് ഈ ഗോവണി. എന്നാൽ, സാഹസികത ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് അവർക്ക് വളരെ അധികം പ്രിയമുള്ള ഒരിടമാണ് ഇത്. സാധാരണ സുരക്ഷയ്ക്കുള്ള എല്ലാ മുൻകരുതലും എടുത്താണ് ആളുകൾ ഇങ്ങോട്ട് വരാറുള്ളതും ഈ ​ഗോവണി കയറാറുള്ളതും. അതിമനോഹരമായ ചിത്രങ്ങളെടുക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്നതുമടക്കം ഇൻഫ്ലുവൻസേഴ്സിന്റെയെല്ലാം പ്രിയപ്പെട്ട ഇടമാണ് ഇത്. അങ്ങനെ തന്നെയാണ് ഇത് കൂടുതൽ പ്രശസ്തമായതും. എങ്കിലും, ഈ യുവാവിന് സംഭവിച്ച ദാരുണാന്ത്യം യഥാർത്ഥത്തിൽ ആളുകളെയെല്ലാം ഞെട്ടിച്ചിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News