വയനാട്ടിൽ റോഡിന്  കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു

bike Accident

വയനാട്‌ മുത്തങ്ങ ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്.കോഴിക്കോട് വെള്ളിമാട്കുന്ന് ആൽബിൻ റി അഗസ്റ്റിൻ (24) ആണ് മരിച്ചത്.

ALSO READ; ഭാഗ്യം അല്ലാതെന്ത് പറയാൻ! സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരിക്കവേ ദേഹത്തുകൂടി ഇഴഞ്ഞ് പാമ്പ്, യുവതി രക്ഷപ്പെട്ടത് തലനാരിടയ്ക്ക്

ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെ മീറ്റ് ആഷർ (22) നെ ഗുരുതര പരുക്കുകളോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ 8.30യോടെയാണ് അപകടം.

ALSO READ; ‘സെഞ്ചുറി ലൈഫ് ടൈം മെമ്മറി,ആ ഹൈലൈറ്റ്സ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു’; സഞ്ജു സാംസൺ

മൈസൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പൊൻകുഴി കാട്ടുനായ്ക്ക കോളനിക്ക് സമീപം വാഹനത്തിന് കുറുകെ ചാടിയ മാനിനെ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് പാതയോരത്തെ മരത്തിലിടിച്ചാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News