എറണാകുളം മുളന്തുരുത്തിയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കാഞ്ഞിരമറ്റം ആമ്പല്ലൂർ സ്വദേശി ഹനീഫയാണ് മരിച്ചത്. പുതുവർഷ രാത്രിയിൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഹനീഫയെ മർദിച്ച ഷിബു ഒളിവിലാണ്. കാഞ്ഞിരമറ്റം പള്ളിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിനു പിന്നിൽ ഹനീഫ ഓടിച്ചിരുന്ന കാർ ഇടിച്ചതാണ് അക്രമത്തിന് കാരണം.
ALSO READ; കൊല്ലം കരീപ്രയിൽ ഹൈ മാസ്റ്റ് ലൈറ്റ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു
ഷിബുവിന്റെ മർദ്ദനമേറ്റ ഹനീഫ റോഡിൽ തലയിടിച്ചു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഹനീഫ ഇന്നു രാവലെ മരണമടയുകയായിരുന്നു.
ENGLISH NEWS SUMMARY: A man who was being treated died after being assaulted in Ernakulam's Mulanthuruthi. Hanifa, a native of Kanjiramattam Amballur, died. A dispute over a vehicle collision on New Year's Eve resulted in the beating.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here