150 മോമോസ് കഴിച്ചാല്‍ ആയിരം രൂപ; സുഹൃത്തുക്കളുടെ പന്തയത്തില്‍ യുവാവിന് ദാരുണാന്ത്യം

പന്തയത്തിന്റെ ഭാഗമായി അമിതമായി മോമോസ് കഴിച്ച യുവാവിന് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം നടന്നത്. ഗോപാല്‍ഗഞ്ച് സ്വദേശിയായ വിപിന്‍ കുമാര്‍ പശ്വാന്‍ ആണ് മരിച്ചത്. ആയിരം രൂപയ്ക്ക് സുഹൃത്തുക്കളാണ് പന്തയംവെച്ചത്.

Also Read- ‘തക്കാളി കഴിക്കുന്നത് നിര്‍ത്തൂ, പകരം നാരങ്ങ ഉപയോഗിക്കൂ’; വില തനിയേ കുറയുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

നൂറ്റിയന്‍പത് മോമോസ് കഴിച്ചാല്‍ ആയിരം രൂപ നല്‍കാമെന്നായിരുന്നു സുഹൃത്തുക്കള്‍വെച്ച പന്തയം. ഇതുപ്രകാരം നാട്ടിലെ ഒരു കടയില്‍ നിന്ന് വിപിന്‍ കുമാര്‍ മോമോസ് കഴിക്കാന്‍ തുടങ്ങി. എന്നാല്‍ കുറച്ച് മോമോസ് കഴിച്ചുകഴിഞ്ഞപ്പോള്‍ തന്നെ വിപിന്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വിപിന്‍ ബോധരഹിതനായി വീഴുകയായിരുന്നു. വിപിന്‍ അഭിനയിക്കുകയാണെന്ന് കരുതിയ സുഹൃത്തുക്കള്‍ അല്‍പസമയം കാത്തിരുന്ന ശേഷമാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read- മണിപ്പൂർ സംഘർഷത്തിൽ ആശങ്ക അറിയിച്ച് അമേരിക്ക

അതേസമയം, വിപിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. സുഹൃത്തുക്കള്‍ വിപിനെ ചതിച്ചതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. മരണവിവരം തങ്ങളെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നില്ല. മൃതദേഹം വഴിയരികില്‍ കിടക്കുന്നതുകണ്ട അയല്‍ക്കാരാണ് വിവരം അറിയിച്ചതെന്നും വിപിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News