പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം

പാലക്കാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കുളപ്പുള്ളി പാതയില്‍ പറക്കുട്ടിക്കാവിന് സമീപമാണ് അപകടമുണ്ടായത്. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കും സാരമായി പരുക്കേറ്റു.

also read- രണ്ടാഴ്ച മുന്‍പ് വിവാഹപ്പന്തല്‍ കെട്ടിയ മണ്ണില്‍ മരണപ്പന്തല്‍; ഒരുമിച്ച് യാത്രയായി സിദ്ധിഖും നൗഫിയയും

ഞായറാഴ്ച രാത്രി 9.50ഓടെയാണ് അപകടമുണ്ടായത്. കുളപ്പുള്ളി ഭാഗത്തുനിന്ന് വാണിയംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറിയും എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പൊലീസ് എത്തി അബ്ദുള്‍ സത്താറിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read- പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയിലും പിഴയും; കടുത്ത നടപടിയുമായി സൗദിയും കുവൈറ്റും

പനയൂര്‍ സ്വദേശിയായ നെടുങ്കണ്ടത്തില്‍ ഹസന്‍ (46 ), വല്ലപ്പുഴ സ്വദേശിയായ തിരുമ്പിക്കല്‍ വീട്ടില്‍ മുഹമ്മദ് റഷീദ് (46) എന്നിവര്‍ക്കാണ് പരുക്കറ്റത്. പരുക്കേറ്റ രണ്ടുപേരും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. റഷീദിന്റെ നില അതീവ ഗുരുതരമാണ്. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ റഷീദിനെ വാഹനം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News