രണ്ട് പോക്‌സോ കേസുകളില്‍ 26കാരന് നൂറ്റിപത്തര വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും

രണ്ട് പോക്‌സോ കേസുകളിലായി 26കാരന് നൂറ്റിപത്തര വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പത്തനംതിട്ട അടൂര്‍ പറക്കോട് സ്വദേശിക്കാണ് കഠിന തടവും വന്‍തുക ശിക്ഷയും ലഭിച്ചത്.
അടൂര്‍ പൊലീസ് സ്റ്റേഷനില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്ക് അറുപത്തിഅഞ്ചര വര്‍ഷം കഠിന തടവും 355,000 രൂപ പിഴയുമാണ് ലഭിച്ചത്. ജൂലൈ ആദ്യം വിധി പ്രഖ്യാപിച്ച മറ്റൊരു പോക്‌സോ കേസില്‍ ഇയാള്‍ക്ക് 45 വര്‍ഷം കഠിന തടവും 2,50,000 രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു വിധിച്ചിരുന്നു.

Also Read- വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പന; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഒന്നാം ക്ലാസ്് മുതല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലയളവ് വരെ പ്രതിയുടെ വീട്ടില്‍വെച്ചും കുട്ടിയുടെ വീട്ടില്‍വെച്ചും പലതവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി ഡി പ്രജീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് പി സ്മിത ജോണ്‍ ഹാജരായ കേസില്‍ വിവിധ വകുപ്പുകളിലായി പ്രതിക്ക് അറുപത്തിയഞ്ചര വര്‍ഷം കഠിനതടവും, മൂന്നു ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. തുക അടയ്ക്കാത്ത പക്ഷം 43 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും, കൂടാതെ പുനരധിവാസത്തിന് വേണ്ട ചിലവുകളും നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കുള്ള പ്രത്യേക നിര്‍ദേശവും വിധി ന്യായത്തില്‍ പറയുന്നു.

Also Read- പ്രളയത്തില്‍ പാമ്പ് വീട്ടില്‍ കയറി; മുനിസിപ്പല്‍ ഓഫീസില്‍ പാമ്പിനെ തുറന്നുവിട്ട് യുവാവിന്റെ പ്രതിഷേധം

നേരത്തെ ഇയാളെ കോടതി ശിക്ഷിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളായിരുന്നു. ഒന്നാം പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ച വിവരം യഥാസമയം പൊലീസില്‍ അറിയിച്ചില്ല എന്നതായിരുന്നു ഇവര്‍ക്കെതിരായ കുറ്റം. നാല് വയസ് മാത്രം പ്രായം ഉണ്ടായിരുന്ന അതിജീവിത എല്‍കെ ജിയില്‍ പഠിക്കുന്ന 2019 നവംബറിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയം വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. ഈ കേസും അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്ന് അടൂര്‍ എസ് എച്ച് ഓ ആയിരുന്ന ടി ഡി പ്രജീഷായിരുന്നു. കേസില്‍ രണ്ടാം പ്രതി ആയ പിതാവിനെ 6 മാസം ശിക്ഷിച്ച് ജയിലില്‍ കിടന്ന കാലാവധി വകവച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചിരുന്നു. അടൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എം മനീഷ്, ബിജു ജേക്കബ്, സിപിഒമാരായ റോബി ഐസക്, സൂരജ് ആര്‍ കുറുപ്പ്, എസ് ശ്രീജിത്ത്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News