ബോളിവുഡ് താരം സല്‍മാന്‍ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ബോളിവുഡ് താരം സല്‍മാന്‍ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബാന്ദ്ര സ്വദേശിയായ അസം മുഹമ്മദ് മുസ്തഫ പൊലീസ് പിടിയിലാകുന്നത്. രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ഖാനെ കൊല്ലുമെന്നായിരുന്നു മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശം. സംഭവത്തെ തുടര്‍ന്ന് പൊലീസ് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇയാള്‍ തന്നെയാണോ സന്ദേശമയച്ചത് അതോ മറ്റാരെങ്കിലും ഇദ്ദേഹത്തിന്റെ ഫോണുപയോഗിച്ച് ചെയ്തതാണോയെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ALSO READ: നാലു പതിറ്റാണ്ടായുള്ള സ്ഥലതര്‍ക്കം; യുപിയില്‍ 17കാരന്റെ മരണം വിശ്വസിക്കാനാകാത്ത അമ്മ വെട്ടിമാറ്റപ്പെട്ട തലയും മടിയില്‍വെച്ചിരുന്നത് മണിക്കൂറുകള്‍

ബാബാ സിദ്ധീഖിയുടെ മരണശേഷം ഇത് മൂന്നാം തവണയാണ് സല്‍മാന്‍ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് പൊലീസിന് സന്ദേശം ലഭിക്കുന്നത്. നടന് തുടരെ ഭീഷണി സന്ദേശങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സല്‍മാന്‍ഖാന്റെ സുരക്ഷ പൊലീസ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സിനിമാ ഷൂട്ടിങിനു പോലും മുംബൈ വിട്ട് പോകരുതെന്നാണ് നടന് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാന്‍ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here