പുല്‍പ്പള്ളിയില്‍ വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

പുല്‍പ്പള്ളിയില്‍ വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, ആനപ്പാറ, പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷാജി ജോസഫ്(49)നെയാണ് ശനിയാഴ്ച പുല്‍പ്പള്ളി എസ്.ഐ കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂണ്‍ 22ന് വാഴക്കവല വെച്ചാണ് സംഭവം.

ALSO READ:‘ടൈംസ് ഓഫ് ഇന്ത്യയുടെ ആ വാര്‍ത്ത കള്ളം, സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന വാശിയാണ് മാധ്യമങ്ങള്‍ക്ക്’; പൊളിച്ചടുക്കി ചീഫ് സെക്രട്ടറി

വാഴക്കവല സ്വദേശിയായ 60 വയസ്സുള്ള വയോധികന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ വഴി തടസപ്പെടുത്തി നിന്നിരുന്ന ഷാജിയുടെ പിക്കപ്പ് വാഹനം മാറ്റാന്‍ പറഞ്ഞതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം. ഷാജിയും മറ്റു മൂന്ന് പേരും ചേര്‍ന്ന് വയോധികനെ തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വയോധികന് വാരിയെല്ലിന് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.

ALSO READ:കനത്ത മഴയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു; മുംബൈയിൽ 70 കാരിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News