വണ്ടി ഓടിക്കുമ്പോൾ പ്രഷർ കുറഞ്ഞ് ദേഹാസ്വാസ്ഥ്യമുണ്ടായി, മദ്യപിച്ചതെന്നാരോപിച്ച് പിന്നാലെയെത്തിയ സ്കൂൾ ബസ് ഡ്രൈവർ മർദിച്ചു; ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്കന് ദാരുണാന്ത്യം

ഇടുക്കി നെടുങ്കണ്ടത്ത് മദ്യപനെന്ന് തെറ്റിദ്ധരിച്ച് സ്കൂൾ ബസ് ഡ്രൈവർ മർദിച്ച മദ്യവയസ്കൻ മരിച്ചു. പാറത്തോട് രത്നം ഇല്ലം ഗാന്ധരൂപനാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. ജീപ്പ് ഓടിച്ച് വരികയായിരുന്ന ഗാന്ധരൂപന് പ്രഷർ കുറഞ്ഞതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പിന്നാലെയെത്തിയ ബസ് ഡ്രൈവറായ നെടുങ്കണ്ടം സ്വദേശി വിനോദ് ഗാന്ധരൂപൻ മദ്യപിച്ചുവെന്ന് തെറ്റിദ്ധരിച്ച് മർദ്ദിക്കുകയായിരുന്നു. ഉടൻ തന്നെ ഗാന്ധരൂപൻ കുഴഞ്ഞുവീണു.

Also Read; “ഈ ബജറ്റ് എൻഡിഎ മുന്നണിക്ക് വേണ്ടിയുള്ളത്; കേരളത്തെ അവഗണിച്ച നിലപാട് പ്രതിഷേധാർഹം…”: ധനമന്ത്രി ബാലഗോപാൽ

തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി. ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് ഇയാളെ മാറ്റി. എന്നാൽ ഇന്ന് ഉച്ചയോടു കൂടി ഗാന്ധരൂപൻ മരിക്കുകയായിരുന്നു. തലയിലെ ഞരമ്പ് പൊട്ടി രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിനോദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Also Read; ആന്ധ്രപ്രദേശിനും ബിഹാറിനും പദ്ധതികള്‍ വാരിക്കോരി നല്‍കി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News