കുടുംബ വൈരാഗ്യം ;അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് യുവാവ്

അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് യുവാവ്. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആണ് 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു .

ALSO READ:നെടുമങ്ങാട് കടയ്ക്ക് നേരെ പെട്രോൾ ബോംബാക്രമണം

സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു കൊലപാതകം നടന്നത്.വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കുടുംബവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു വിക്രമജിത് റാവു . സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയിൽ എത്തിയ പ്രതി ജാസ്മിൻ പിതാവിനെ അക്രമിക്കുകയായിരുന്നു.സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് റാവുവിൻ്റെ മുഖത്തും കഴുത്തിലും തലയിലും വെട്ടി. നിലവിളി കേട്ട് എഴുന്നേറ്റ മുത്തച്ഛൻ രാംകുമാറിനെയും പ്രതി ആക്രമിച്ചു. തന്നെ തിരിച്ചറിയപ്പെടുമോ എന്ന ഭയത്താൽ ആണ് മുത്തച്ഛനേയും ആക്രമിച്ചത്. വെട്ടിയിട്ടും രക്ഷപ്പെടുമോ എന്ന് ഭയത്താൽ പ്രതി ചുറ്റിക കൊണ്ട് തലയിൽ പലതവണ അടിക്കുകയും ചെയ്തു.

ALSO READ:സർക്കാർ ആലോചിച്ച് ന്യായമായ വേതനം റേഷൻ കട ജീവനക്കാർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കണം; എളമരം കരീം എം പി

ആയുധങ്ങൾ ഒളിപ്പിച്ച ശേഷം വീട്ടിൽ എത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകി കിടന്നുറങ്ങി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി മൊഴി നൽകി. ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News