‘നൂറ് കുടുംബങ്ങളുണ്ടായിരുന്നു, അവശേഷിക്കുന്നത് 15 കുടുംബങ്ങള്‍ മാത്രം’; ഗുരുഗ്രാമില്‍ കുടിയേറിയവര്‍ കഴിയുന്നത് ഭയപ്പെട്ട്

ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ആറോളം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. വിവിധയിടങ്ങളില്‍ അവസ്ഥ ഭീതിജനകമാണ്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷ സാഹചര്യത്തില്‍ പലരും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഗുരുഗ്രാമിലെ സാഹചര്യം ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് 25കാരനായ ഷഹീം ഹുസൈന്‍.

Also read- മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 20 പേര്‍ അടങ്ങുന്ന ബോട്ട് മറിഞ്ഞു

പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറി താമസിച്ചവരാണ് ഷഹീം ഹുസൈന്റെ കുടുംബം. മുന്‍പ് ഇവിടെ നൂറോളം വരുന്ന മുസ്ലീം കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ പതിനഞ്ച് കുടുംബങ്ങള്‍ മാത്രമാണുള്ളതെന്ന് ഷഹീം പറയുന്നു. ചിലര്‍ വന്ന് ഇവിടുത്തെ മുഴുവന്‍ മുസ്ലീങ്ങളോടും തിരികെ പോകാന്‍ ആവശ്യപ്പെട്ടു. തിരികെ പോകാന്‍ മാത്രമല്ല നാട്ടിലെ കച്ചവടക്കാരോട് വാങ്ങിയ കടം വീട്ടാന്‍ പോലും തങ്ങളുടെ കൈവശം പണമില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുഴപ്പമില്ല. പക്ഷെ, തനിക്ക് ഒരു വയസുള്ള മകനുണ്ട്. സര്‍ക്കാറിനോടും ജില്ല ഭരണകൂടത്തോടും നാട്ടുകാരോടും തങ്ങളെ സംരക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഷഹീം പറഞ്ഞു.

Also read-യുകെയിലെ തിരക്കുള്ള റോഡില്‍ നൃത്താഘോഷം; യുവാക്കള്‍ക്കു നേരെ വിമര്‍ശനം

അതേസമയം, കുടിയേറ്റക്കാരായ കുടുംബങ്ങളെ സംരക്ഷിക്കുമെന്നാണ് ഗുരുഗ്രാം ജില്ല കമ്മീഷണര്‍ ഉറപ്പ് നല്‍കുന്നത്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലും ഇരു സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ക്കും സുരക്ഷ ഒരുക്കുമെന്ന് കമ്മീഷണര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News