നാക്കില്‍ അപൂര്‍വമായ രോമ വളര്‍ച്ചയുമായി മധ്യവയ്കന്‍. യുഎസിലെ ഒഹയോ സ്വദേശിയായ 64കാരനാണ് നാക്കില്‍ പച്ചനിറത്തിലുള്ള രോമ വളര്‍ച്ചയുമായി ഡോക്ടറെ സമീപിച്ചത്. പരിശോധനയില്‍ നാക്കില്‍ അസ്വാഭാവികമായി ചര്‍മത്തിന്റെ ഒരു പാളി രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
Also Read- സ്‌കൂള്‍ വിട്ട് വാനില്‍ വീടിന് മുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് അപൂര്‍വ രോഗാവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പ് നാവില്‍ നിറവ്യത്യാസം കണ്ടതോടെ 64കാരന്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. കുറച്ചു നാളുകളായി മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ഇദ്ദേഹം. മയക്കുമരുന്നിന്റെ ഉപയോഗമാണോ ഇതിന് പിന്നിലെന്ന് പരിശോധിച്ചു വരുന്നുണ്ട്.
മയക്കു മരുന്നിന് പുറമേ സിഗരറ്റും ഇയാള്‍ ഉപയോഗിക്കുന്നുണ്ട്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ നാവില്‍ ബ്രൗണ്‍, പച്ച, പിങ്ക് നിറങ്ങളില്‍ രോമവളര്‍ച്ച ഉണ്ടാകാറുണ്ടെന്നും ഇത് മൗത്ത് വാഷുകളുടെയും ചിലപ്പോള്‍ ചില ഭക്ഷ്യവിഭവങ്ങളുടെയും ഉപയോഗം മൂലമാവാമെന്നും അമേരിക്കന്‍ അക്കാഡമി ഓഫ് ഓറല്‍ മെഡിസിന്‍ പറയുന്നു.
64കാരന്‍ എത്ര നാളായി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നത് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹം മോണയിലെ അണുബാധയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇതും രോമവളര്‍ച്ചയ്ക്ക് കാരണമായേക്കാം എന്നും വിദഗ്ധര്‍ പറയുന്നു. നിലവില്‍ ഇദ്ദേഹത്തിനോട് ദിവസം നാലു തവണയെങ്കിലും നാക്ക് വൃത്തിയാക്കാന്‍ പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍മാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here