ലോട്ടറി ടിക്കറ്റിനെ ചൊല്ലി തർക്കം; വെട്ടേറ്റ് ഒരാൾ മരിച്ചു

ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ഒരാൾ മരിച്ചു.കൊല്ലം തേവലക്കരയിൽ ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ:സ്ത്രീകളെ പറ്റിച്ചതിന്റെ ശാപം നരേന്ദ്ര മോദിക്ക് കിട്ടും, വനിതാ സംവരണം 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പിലാക്കണമെന്ന് എ എം ആരിഫ് എം പി

മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ് ദേവദാസും അജിത്തും.ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു.ഈ സമയം ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു.

ALSO READ:ശ്രദ്ധ കപൂറും മുഹമ്മദ് സിറാജും പ്രണയത്തിൽ? പാപ്പരാസികളുടെ കണ്ടുപിടുത്തതിന്റെ യാഥാർഥ്യം ഇതാണ്

വെട്ടേറ്റ് കുറെ സമയങ്ങൾക്കു ശേഷമാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തം വാർന്നാണ് ദേവദാസ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News