13 കാരിയെ കടന്നു പിടിച്ച യുവാവ് പൊലീസ്‌ പിടിയിൽ

13 കാരി പെൺകുട്ടിയെ കടന്നു പിടിച്ച യുവാവ് വള്ളികുന്നം പൊലീസിന്റെ പിടിയിൽ. ചാരുംമൂട് കണ്ണനാകുഴി കല്ലു കുളത്തിന് സമീപം പന്തപ്ലാവിൽ വീട്ടിൽ രാജ്കുമാർ (38 )ണ് പൊലീസിന്റെ കസ്റ്റഡിയിൽ ആയത്.

ALSO READ:അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്

സെപ്റ്റംബർ 24 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി പെൺകുട്ടിയെ ശല്യം ചെയ്തപ്പോൾ കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുവും അയൽവാസിയുമായ യുവാവാണ് കുട്ടിയെ ഇയാളിൽ നിന്നും രക്ഷപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതിയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുന്നതിടയിൽ അയൽവാസി നിന്നും തലയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് പ്രതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിൽസയിൽ കഴിഞ്ഞ പ്രതിയെ ഇന്നാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കായംകുളം ഒന്നാം ക്ലാസ് മജിട്രോറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ALSO READ:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

മുൻപ് വെട്ടിക്കോട് വെച്ച് ഒരു സ്ത്രീയെ കടന്നു പിടിച്ച സംഭവത്തിൽ വള്ളികുന്നം സ്റ്റേഷനിൽ ഒരു കേസുണ്ടായിരുന്നു. എസ്.ഐ. കെ അജിത്ത്, സി പി ഒ മാരായ ബിനു, ജിഷ്ണു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News