ഐഎസ്ആര്‍ഒയില്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ നിര്‍ണായക റോളിലുണ്ടായിരുന്ന യുവ ശാസ്ത്രജ്ഞന്‍ ഇപ്പോള്‍ ക്യാബ് സര്‍വീസിന്‍റെ മുതലാളി. വിശ്വസിക്കാനാവുന്നില്ല അല്ലേ? എങ്കില്‍ സംഗതി സത്യമാണെന്നാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നും ലഭിക്കുന്ന വിവരം. കന്യാകുമാരി ജില്ലയിലെ ഉദയകുമാര്‍ എന്ന യുവാവാണ് കഥയിലെ താരം. വെറുതെ ഒരു ക്യാബ് സര്‍വീസ് തുടങ്ങി പാളിപ്പോയ ഒരാളിന്‍റെ ജീവിതകഥയല്ല ഉദയകുമാറിന്‍റേത്. കൃത്യമായ ആസൂത്രണത്തോടെ ഒരു പദ്ധതി ആവിഷ്ക്കരിച്ച് ഇന്ന് വര്‍ഷത്തില്‍ 2 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ക്യാബ് സര്‍വീസായി വിജയിപ്പിച്ചെടുത്ത ഒരു ഉദ്യമത്തിന്‍റെ അമരക്കാരനാണ് അദ്ദേഹം.
ALSO READ: എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പലരും മണ്ടന്‍ തീരുമാനമെന്ന് തറപ്പിച്ച് പറഞ്ഞ ഒരു നിശ്ചയദാര്‍ഢ്യത്തിന്‍റെ കഥയാണ് ഉദയകുമാറിന്‍റേത്. കന്യാകുമാരി സ്വദേശിയായ ഉദയ കുമാര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഫിലും പിഎച്ച്‌ഡിയും നേടിയ ശേഷമാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. ഐഎസ്ആര്‍ഒയില്‍ ഏഴ് വര്‍ഷം ശാസ്ത്രജ്ഞനായി ജോലി ചെയ്‌ത ശേഷം അവിടം വിട്ട് ഒരു കോളേജില്‍ ഉദയകുമാര്‍ അധ്യാപകനായി. തുടര്‍ന്ന് ആ ജോലിയും രാജിവെച്ച് 2017 ലാണ് ഉദയ കുമാര്‍ ക്യാബ് എസ്‌ടി ക്യാബ്സ് എന്ന പേരില്‍ ക്യാബ് സര്‍വീസ് ആരംഭിച്ചത്. ഇന്ന് സ്വന്തമായി 37 കാറും രണ്ട് കോടി രൂപ വാര്‍ഷിക വരുമാനവുമുള്ള ക്യാബ് ബിനസുകാരനാണ് ഉദയകുമാര്‍ എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കാറുകളുടെ ഇഎംഐ അവസാനിക്കും. കമ്പനിയിലെ ഡ്രൈവര്‍മാരെ പാര്‍ട്‌ണര്‍മാരാക്കുന്ന രീതിയിലാണ് ഉദയ്കുമാറിന്‍റെ ബിസിനസ് മോഡല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here