ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ ,മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റിയുടെ ഏക സിവിൽ കോഡിനെതിരായ സെമിനാർ ജൂലൈ 26 ന്

ഏകീകൃത സിവിൽ കോഡിനെതിരെയുള്ള മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റിയുടെ ബഹുജന സെമിനാർ ജൂലൈ 26 ന് നടക്കും.കോഴിക്കോട് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ വെച്ചാണ് സെമിനാർ നടക്കുക .
ഡിഎംകെ ഉന്നത നേതാവും തമിഴ്നാട് മന്ത്രിയുമായ അഡ്വ മാ സുബ്രഹ്‌മണ്യൻ സെമിനാർ ഉദ്‌ഘാടനം ചെയ്യും .ഏക സിവിൽകോഡ് , ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന പേരിലാണ് സെമിനാർ നടക്കുക.

also read:ആം ആദ്മി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു
സിപിഐഎം, കോൺഗ്രസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും സെമിനാറിൽ പങ്കെടുക്കുമെന്ന് മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി അറിയിച്ചു. സെമിനാറിൽ ക്രൈസ്തവ സഭയുടെ പ്രതിനിധികളും ഭാഗമാകും. ഈ വിഷയം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും , ഏക സിവിൽ കോഡിനെ എല്ലാവരും ഒന്നിച്ച് എതിർക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏക സിവിൽകോഡ് വേണമെന്ന നിലപാട് സ്വീകരിക്കുന്നവരെ സെമിനാറിലേക്ക് ക്ഷണിക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

also read:രസീതില്ലാതെ കൊറിയന്‍ പൗരന് പിഴ ചുമത്തി; ദില്ലി പൊലീസുകാരന് സസ്പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News