ഗുജറാത്തിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തീപിടിത്തം ; രോഗികളെ ഒഴിപ്പിച്ചു

ഗുജറാത്തിലെ അഹമ്മദാബാദില്‍ 10 നിലയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തീപിടിത്തം. ഗുജറാത്തിലെ സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30 ഓടെയാണ് തിപിടുത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടർന്നതിനെ തുടർന്ന് 125 ലധികം രോഗികളെ ഒഴിപ്പിച്ചു . എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

also read :സ്പീക്കർ എ എൻ ഷംസീറിന്റെ വാഹനത്തിൽ സ്വകാര്യ കാർ ഇടിച്ചു

ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പല സാധനങ്ങളും കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീപിടിത്തമുണ്ടായത്. ഈ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയിൽ പ്പെടുകയും തുടർന്ന് അഗ്നിശമന സേന സ്ഥല​ത്തെത്തി തീയണക്കുകയായിരുന്നു. എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ചാരിറ്റബിൾ ട്രസ്റ്റ് ആണ് ​ആശുപത്രി നടത്തുന്നത്.

also read :ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News