പൂനെയിലെ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം, ആളപായമില്ല

മഹാരാഷ്ട്രയിലെ പൂനെയിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ചിഞ്ച്‌വാഡി ഭാഗത്ത് അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന പിംപ്രിയിലെ ഗോഡൗണിൽ തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് പൂനെയിലെ ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ALSO READ: പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല, ഉള്ളിലൊരു സന്തോഷമില്ല.. 1 കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ എഞ്ചിനീയർ

അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയും പരിസരമാകെ ഉയർന്ന കനത്ത പുകപടലങ്ങളും പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പടർത്തിയെന്നാണ് വിവരം.

ALSO READ: സിറിയയിൽ ഭീകരരുടെ നേതാവ് അബു മൊഹമ്മദ് അൽ-ജൊലാനി പ്രസിഡൻ്റാവാൻ സാധ്യത, രാജ്യത്ത് വ്യാപക ആക്രമണങ്ങൾ

എന്നാൽ, തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തെ തുടർന്ന് പൊലീസ് സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary;

A massive fire was reported in Pune, Maharashtra. A fire broke out in the godown in Pimpri in Chinchwadi area on Monday morning.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News