ഫെമിനിസ്റ്റായ 30 കാരിക്ക് ഒരു വരനെ വേണം.. പക്ഷേ ഒരു കണ്ടീഷന്‍, പയ്യന് 20 ഏക്കര്‍ ഫാമും ബംഗ്ലാവും ഭക്ഷണം പാകം ചെയ്യാനും അറിയണം !

വിവാഹപ്പരസ്യങ്ങള്‍ക്ക് പത്രങ്ങളിൽ എന്നും വായനക്കാരേറെയാണ്. വിചിത്ര ആവശ്യങ്ങളുന്നയിച്ചുള്ള വിവാഹ പരസ്യങ്ങളും ഇടയ്ക്കെങ്കിലും നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ അത്തരമൊരു വിചിത്ര ആവശ്യവുമായി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വിവാഹപ്പരസ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന 30 കാരിയായ യുവതിയാണ് പത്രപ്പരസ്യത്തിൽ വിചിത്ര ആവശ്യമുന്നയിച്ചത്. വിദ്യാസമ്പന്നയായ യുവതി മുതലാളിത്തത്തിനെതിരെ പോരാടുന്നയാളാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറയുന്ന യുവതി താന്‍ വിദ്യാസമ്പന്നയാണെന്നും പറയുന്നുണ്ട്.

തുടര്‍ന്ന് തന്റെ വരനെ കുറിച്ചുള്ള സങ്കൽപ്പം യുവതി വിവരിക്കുന്നത് ഇങ്ങനെയാണ്. ’25-28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായ യുവാവായിരിക്കണം. ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായാ 25-28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം യുവാവ്. ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായാൽ നല്ലത്. തീര്‍ന്നില്ല, ഒരു ബംഗ്ലാവ് കുറഞ്ഞത് 20 ഏക്കറില്‍ ഒരു ഫാംഹൗസ് എങ്കിലും വേണം. ഭക്ഷണം പാകം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

ALSO READ: ലെബനനിൽ ചോരപ്പുഴ ഒഴുക്കി ഇസ്രയേൽ; ഒരു മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ

കീഴ്‌വായുവിന്റെ പ്രശ്‌നമുള്ളവരും ഏമ്പക്കമിടുന്നവരും വേണ്ട എന്നും പരസ്യത്തില്‍ പറയുന്നുണ്ട്. യുവതിയുടെ ഈ പത്രപ്പരസ്യത്തിന് എക്സ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരമാണ് ലഭിക്കുന്നത്. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. പരസ്യത്തിനൊപ്പം കോണ്‍ടാക്ട് അഡ്രസായി curbyourpatriarchy@gmail.com എന്നൊരു ഇ-മെയിൽ വിലാസവും പരസ്യത്തിൽ ചേർത്തിട്ടുണ്ട്.

അതേസമയം, 2021ല്‍ പുറത്തുവന്നതാണ് ഈ പരസ്യമെന്നും വിവരമുണ്ട്. സാക്ഷി എന്നു പേരുള്ള ഒരു യുവതിക്ക് അവളുടെ സുഹൃത്തും സഹോദരനും ചേര്‍ന്നു നൽകിയ ഒരു പ്രാങ്കായിരുന്നു ഈ പരസ്യമെന്ന് അക്കാലത്ത് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുള്ളതായും വിവരങ്ങളുണ്ടെന്നാണ് വിവരം. പത്രപ്പരസ്യത്തിന്റെ ഫോട്ടോ ഈയിടെയാരോ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചതാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News