‘അങ്ങിനെ സവര്‍ക്കര്‍ജിയും ഡോക്ടര്‍ജിയും കൂടി ബ്രിട്ടന്റെ കുത്തിനുപിടിച്ച് സ്വാതന്ത്ര്യം നേടിത്തന്നു’; ജനം ടിവി വിവാദ പോസ്റ്ററിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്

സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ട് ജനം ടിവി നല്‍കിയ പോസ്റ്ററിനെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഡെക്കാന്‍ ക്രോണിക്കിള്‍ എക്‌സിക്യുട്ടീവ് എഡിറ്ററുമായ കെ.ജെ. ജേക്കബ് രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് സ്വാതന്ത്ര്യദിനാശംസാ പോസ്റ്ററില്‍ ജനം ടിവി സ്വീകരിച്ച നിലപാടിനെ കളിയാക്കിക്കൊണ്ട് കെ.ജെ. ജേക്കബ് രംഗത്തെത്തിയത്. വിഷയം സംബന്ധിച്ച് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെയാണ്. ‘അങ്ങിനെ സവര്‍ക്കര്‍ജിയും ഡോക്ടര്‍ജിയും കൂടി ബ്രിട്ടന്റെ കുത്തിനുപിടിച്ച് സ്വാതന്ത്ര്യം വാങ്ങിക്കഴിഞ്ഞപ്പോഴാണ് പ്രശ്‌നം.
പ്രധാനമന്ത്രിയാകാന്‍ ആളില്ല, കാരണം സ്വാതന്ത്ര്യസമര സേനാനികളായ സംഘികളൊക്കെ സ്വയംസേവകരാണ്. ആര്‍ക്കും അധികാരം വേണ്ട.

ALSO READ: സ്വാതന്ത്ര്യ ദിന പരേഡിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനം അവസാനനിരയിൽ; വിമർശനവുമായി നേതാക്കൾ

മോദിജിയാണെങ്കില്‍ അന്ന് ജനിച്ചിട്ടും ഇല്ല. അങ്ങിനെയാണ് അന്ന് കേംബ്രിഡ്ജില്‍ പഠിപ്പിക്കുകയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എന്ന പേരുള്ള ഒരു കാശ്മീരിയെ പ്രധാനമന്ത്രി ആയി നിയമിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പടം ഇല്ലാതെ പോയത്. ആറ്റന്‍ബറോയുടെ സിനിമയിലെ നായകന്റെ പടം കൊടുത്തിട്ടുമുണ്ട്.- കെ.ജെ. ജേക്കബ് വാക്കുകള്‍ ചുരുക്കി. തുടര്‍ന്ന് ചരിത്രവിഹീനരുടെ ആകുലതകള്‍ എന്ന പേരില്‍ ഒരു ഹാഷ്ടാഗ് കുറിപ്പിന് കൊടുത്തിട്ടുമുണ്ട്. ഇന്നലെയാണ് രാഷ്ട്രപിതാവിന്റെ ചിത്രം വളരെ ചെറുതാക്കിയും അദ്ദേഹത്തിന്റെ ചിത്രത്തിനു നേരെ തോക്ക് ചൂണ്ടിക്കൊണ്ടുമുള്ള ഒരു പോസ്റ്റര്‍ ജനം ടിവി പങ്കുവെക്കുന്നത്. ‘സഹിച്ചു നേടിയതല്ല, പിടിച്ചുവാങ്ങിയതാണ് സ്വാതന്ത്ര്യം’ എന്ന ക്യാപ്ഷനോടു കൂടി ജനം ടിവി പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ നിന്നും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സവര്‍ക്കറുടെയും ഹെഡ്‌ഗേവാറുടെയും ഗോള്‍വാള്‍ക്കറുടെയും ചിത്രം ജനം ടിവി പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുമുണ്ട്. അതേസമയം, ഒട്ടേറെ വിമര്‍ശനങ്ങളാണ് ജനം ടിവിയുടെ പോസ്റ്ററിനെതിരെ സോഷ്യല്‍മീഡിയയില്‍ ഇതിനകം ഉയര്‍ന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News