‘ഓര്‍മ’ ദുബായുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

യുഎഇയിലെ കലാ, സാംസ്‌കാരിക സാമൂഹിക, ജീവകാരുണ്യ രംഗത്ത് സജീവമായ ‘ഓര്‍മ’ ദുബായുടെ നേതൃത്വത്തില്‍ ദുബായില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധങ്ങളായ സേവനങ്ങള്‍ നല്‍കിയാണ് ഖിസൈസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ആരോഗ്യ സേവന രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ Med7 മെഡിക്കല്‍ ഗ്രൂപ്പ്, അഷ്ടാംഗ ആയുര്‍വേദ മെഡിക്കല്‍ സെന്റര്‍, ഐ പോയിന്റ് ഒപ്റ്റിക്കല്‍സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ആണ് ക്യാമ്പ് നടത്തിയത്. ഖിസൈസിലെ ബാഡ്മിന്റണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 400പേര്‍ പങ്കെടുത്തു.

ക്യാമ്പ് ഓര്‍മ രക്ഷാധികാരി രാജന്‍ മാഹി ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഓര്‍മ ജനറല്‍ സെക്രട്ടറി അനീഷ്മണ്ണാര്‍ക്കാട്, ആക്ടിങ് പ്രസിഡന്റ് സജീവന്‍ കെ.വി, ലോക കേരളസഭ അംഗം അനിത ശ്രീകുമാര്‍, ട്രഷറര്‍ സാദിഖ്, സെക്രെട്ടറിമാരായ വിജിഷ സജീവന്‍, സഫര്‍ റഹ്‌മാന്‍, മേഖല ട്രഷറര്‍ പ്രജോഷ്, മേഖല സെക്രട്ടറി ബിജു വാസുദേവന്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News