വിവാദ വിഷയങ്ങള്‍ അജണ്ടയിലില്ല; യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന്

UDF

യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് നടക്കും.ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലിനും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് യോഗം ചേരുന്നത്.പാലക്കാട്ടെ വിജയവും ചേലക്കരയിലെ പരാജയവും യോഗത്തില്‍ ചര്‍ച്ചയാകും.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം ഉണ്ടാകും എന്നതാണ് മുന്നണിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍  ഒരുക്കങ്ങള്‍ നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നതയും യോഗത്തില്‍ ചര്‍ച്ചയായേക്കും. എന്നാല്‍ വിവാദ വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ALSO READ; ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്; ഇന്നത്തെ ഗവർണറുടെ പരിപാടി ബഹിഷ്കരിക്കും

മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാടിനെതിരെ ലീഗ് നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു.എന്നാല്‍ കെപിസിസി പുനസംഘടന, ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിവാദം എന്നിവ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കില്ല. ഇതുരണ്ടും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമണെന്നും  അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്നുമാണ് മുന്നണിയിലെ മറ്റു പാര്‍ട്ടികളുടെ നിലപാട്.


ENGLISH NEWS SUMMARY: The meeting of UDF party leaders will be held today. The meeting will be held to evaluate the by-elections and discuss the preparations for the local elections. The victory in Palakkad and the defeat in Chelakkara will be discussed in the meeting.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News