ജനാധിപത്യം സംരക്ഷണ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ചീമേനി രക്തസാക്ഷികൾക്ക് സ്മാരകമൊരുങ്ങി. സ്മാരക മന്ദിരം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 1987 മാർച്ച് 23 ന് കോൺഗ്രസ് അക്രമി സംഘത്തിൻ്റെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച അഞ്ച് രക്തസാക്ഷികളുടെ സ്മാരകമാണ് ചീമേനിയിൽ ഒരുങ്ങുന്നത്.
കുഞ്ഞിക്കണ്ണൻ, കുഞ്ഞപ്പൻ, എം കോരൻ, സി കോരൻ, ആലവളപ്പിൽ അമ്പു എന്നിവരാണ് ചീമേനിയിലെ രക്തസാക്ഷികൾ. കോൺഗ്രസ് അക്രമി സംഘം കത്തിച്ചു ചാമ്പലാക്കിയ ചീമേനിയിലെ പഴയ ഓഫീസിൻ്റെ അതേ സ്ഥാനത്താണ് രക്തസാക്ഷികളുടെ സ്മരണയുമായി സ്മാരക മന്ദിരമൊരുക്കിയത്. സന്ദർശകർക്കാവശ്യമായ സൗകര്യവും വിദ്യാർഥികൾക്ക് റഫറൻസിനടക്കമുള്ള ലൈബ്രറി സൗകര്യവുമുള്ള സ്മാരകം പഠന ഗവേഷണ കേന്ദ്രമായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
സിപിഐഎം ചെറുവത്തൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിച്ചാണ് രക്തസാക്ഷി സ്മാരക മന്ദിരം പൂർത്തിയാക്കിയത്. രക്തസാക്ഷി സ്മാരക മന്ദിരം ഞായറാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here