താജ് മഹലിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, പരിശോധനയിൽ വ്യാജമെന്ന് കണ്ടെത്തി സുരക്ഷാസംഘം

താജ് മഹലിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, ഉത്തർപ്രദേശ് ടൂറിസം റീജണൽ ഓഫീസിലേക്കാണ് ചൊവ്വാഴ്ച താജ്മഹലിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്. എന്നാൽ, ഭീഷണി വ്യാജമാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

സന്ദേശത്തിൻ്റെ അടിസ്ഥാനത്തില്‍ താജ്മഹലിലും പരിസരത്തും ബോംബ് സ്‌ക്വാഡും സുരക്ഷാ സംഘവും താജ്മഹൽ പരിസരത്തെ പൂന്തോട്ടങ്ങൾ, പ്രധാന പ്ലാറ്റ് ഫോം, ഡസ്റ്റ്ബിന്നുകൾ, മറ്റ് പ്രദേശങ്ങൾ എന്നിവയിൽ പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ALSO READ: കളർകോട് വാഹനാപകടം, അപകടത്തിൽ മരിച്ച ശ്രീദീപ് വൽസൻ്റെ മൃതദേഹം സംസ്കരിച്ചു

ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. എന്നാൽ, വ്യാജ ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. അതേസമയം സന്ദേശത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ ഇമെയിൽ അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സമാന രീതിയിൽ 2021 മാർച്ചിലും ഒരു വ്യാജ ബോംബ് ലഭിച്ചിരുന്നെന്നും അന്നും സുരക്ഷാ സംഘവും പൊലീസും പ്രദേശത്ത് വ്യാപക പരിശോധന നടത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News