ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ; പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി

shiroor rescue

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ. വീണ്ടും ലോഹ ഭാഗം കണ്ടെത്തി. കണ്ടെത്തിയ ലോഹം ട്രക്കിൻ്റെ ക്രാഷ് ഗാർഡാണോയെന്ന് സംശയമുണ്ട്. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെയാണ് വീണ്ടും ലോഹഭാഗങ്ങൾ കണ്ടെത്തിയത്. തിരച്ചിലിനായി നാവികസേനയും പുഴയിലിറങ്ങിയിട്ടിട്ടുണ്ട്. അർജുന്റെ ലോറിയിലെ കയർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിവരം ലോറി ഉടമയായ മനാഫ് ഉറപ്പാക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്നലെ കണ്ടെത്തിയ അസ്ഥിഭാഗം ഇന്ന് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.

Also Read; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഫോട്ടോകള്‍ കൂട്ടുകാര്‍ക്കയച്ച് കൊടുത്തു: ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

News summary;  A metal part was found in the Gangavali river while rescue operations happened

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News