ആലപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 55 -കാരൻ മരിച്ചു; മരണ കാരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

patient death in hospital

ആലപ്പുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 55 -കാരൻ മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി. പ്രമേഹ രോഗ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കുതിരപന്തി സ്വദേശി വിശ്വനാഥനാണ് മരിച്ചത്.

Also Read; ലോകായുക്ത പൊലീസ് കേസെടുത്തതിന് പിന്നാലെ കേസെടുത്ത് ഇഡിയും; കർണാടകയിൽ മുഡ ഭൂമി കുംഭകോണത്തിൽ കുരുങ്ങി കോൺഗ്രസ്

പ്രമേഹ രോഗത്തെ തുടർന്ന് ഒരു മാസം മുൻപാണ് വിശ്വനാഥൻ എന്ന 55 വയസ്സുകാരനെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഒരു മാസത്തിനിടയിൽ ഡോക്ടർമാർ പറയുന്ന എല്ലാവിധ പരിശോധനകൾ പൂർത്തിയാക്കി ചികിത്സ നടത്തിവരികയായിരുന്നു. ഇതിനിടയിൽ ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയിലെ റൂമിൽ കുഴഞ്ഞ് വീണത് അടിയന്തരമായി കാഷ്വാലിറ്റിയിൽ എത്തിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പരാതി.

Also Read; ദേശാഭിമാനിക്കെതിരെ പാർട്ടി അന്വേഷണമെന്ന മനോരമ വാര്‍ത്ത ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച പച്ച നുണ ; സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

പ്രമേഹ രോഗ ചികിത്സയ്ക്കിടയിൽ വിശ്വനാഥന്റെ വിരല് മുറിച്ച് മാറ്റിയിരുന്നു. പിന്നീട് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിയിലെ തന്നെ മുറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പെട്ടെന്ന് രോഗി കുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് എത്തിയാണ് ബന്ധുക്കളുടെ പ്രതിഷേധം ശാന്തമാക്കിയത്.

News summary; A middle aged man died while undergoing treatment in a private hospital in Alappuzha

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News