മാള കുരുവിലശ്ശേരിയില്‍ അയല്‍ക്കാരനെ കാപ്പ കേസിലെ പ്രതി അടിച്ചു കൊന്നു. മാള കുരുവിലശ്ശേരിയില്‍ ചക്കാട്ടി തോമസിനെയാണ് അയല്‍വാസിയും കാപ്പ കേസിലെ പ്രതിയുമായ വടാശ്ശേരി വീട്ടില്‍ പ്രമോദ് പലകകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവേ പ്രമോദിനെ മാള പൊലീസ് പിടികൂടി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടയാണ് സംഭവം. അയല്‍വാസികളായ പ്രമോദും തോമസും വര്‍ഷങ്ങളായി ശത്രുതയിലാണ്. ഇവര്‍ തമ്മില്‍ മുമ്പും അടിപിടി ഉണ്ടായിട്ടുണ്ട്.
തോമസിനെ കൊലപ്പെടുത്തിയ ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെട്ട പ്രതി പ്രമോദ്, വലിയ പറമ്പ് ജംഗ്ഷനില്‍ ഓട്ടോയില്‍ വന്ന് ഇറങ്ങുമ്പോഴാണ് പൊലീസ് പിടിയിലായത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പ്രശ്‌നങ്ങളുണ്ടെന്നും കൊലപാതകത്തിലേക്ക് എത്താനിടയായ സാഹചര്യം ചോദ്യം ചെയ്യലിന് ശേഷമേ പറയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
മരപ്പലകയും കോണ്‍ക്രീറ്റ് കഷ്ണവും ഉപയോഗിച്ചായിരുന്നു ആക്രമണം. തോമസിന്റെ രണ്ട് കാലുകളും ഒരു കൈയും പ്രതി തല്ലിയൊടിച്ചു. തലയിലും സാരമായി പരിക്കേറ്റ തോമസ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here