‘എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു’ ; കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്കെതിരെ കർശന നടപടിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശിൽ കൂട്ടബലാത്സംഗ സംഭവത്തിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. പ്രതികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പെണ്‍കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.

”മൈഹാറിലെ ബലാത്സംഗത്തെ കുറിച്ച് വിവരം ലഭിച്ചു. എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു, വലിയ വിഷമം ഉണ്ട്. കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കും”; മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

also read :കാട്ടാക്കടയിൽ കെഎസ്ആർടിസി കണ്ടക്ടർ യാത്രക്കാരനെ മർദിച്ച സംഭവം; കണ്ടക്ടർക്കെതിരെ കേസെടുത്തു

സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍ നാഥും രംഗത്തെത്തി. ”മൈഹാറിൽ ഒരു കൊച്ചു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണ്. നിർഭയ കൂട്ടബലാത്സംഗ കേസിൽ ചെയ്തത് പോലെ പെൺകുട്ടിയോട് മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായതായി റിപ്പോർട്ടുകൾ ഉയർന്നുവരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ പതിവായി നടക്കുന്നു. നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും സുരക്ഷ ഒരുക്കുന്നതിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്നു”; കമൽ നാഥ് ട്വീറ്റ് ചെയ്തു.

മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത് . സ്തന മേഖലയിലെ ഒരു ക്ഷേത്രത്തിന് സമീപത്തുള്ള കാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച് ശരീരം മുഴുവൻ കടിയേറ്റ പാടുകളോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച കാണാതായ പെണ്‍കുട്ടി രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടിൽ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പെണ്‍കുട്ടിയെ മൈഹാര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

also read :മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതായി ആരോപണം; പ്രതികളുടെ വീട് ഇടിച്ചുപൊളിച്ചു

കുട്ടിയുടെ നില ഗുരുതരമാണെന്നും, സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലുണ്ടെന്നും വൈദ്യ പരിശോധന നടക്കുകയാണെന്നും മൈഹാര്‍ സബ് ഡിവിഷ്നല്‍ പൊലീസ് ഓഫീസര്‍ ലോകേഷ് ദബര്‍ പറഞ്ഞു. പ്രതികളില്‍ ഒരാള്‍ ക്ഷേത്ര ഗോശാലയില്‍ ജോലി ചെയ്യുന്നയാളാണ്. പ്രതികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News