പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ പ്രണയം നടിച്ച് മറൈന്‍ഡ്രൈവില്‍ എത്തിച്ചായിരുന്നു ലൈംഗികാതിക്രമം. തുടര്‍ന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭണങ്ങളും പ്രതികള്‍ തട്ടിയെടുത്തു.

കേസിലെ പ്രതിയായ വയനാട് ബത്തേരി സ്വദേശി താഹിര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്റസ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. താഹിറിന് എട്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ട്. വിഷ്ണുവെന്ന് പരിചയപ്പെടുത്തിയ താഹിര്‍  പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. കൊച്ചിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ചെറുജോലികള്‍ ചെയ്യുന്നയാളാണ് താഹിര്‍. പതിനാറുകാരിയായ പെണ്‍കുട്ടിയെ മറൈന്‍ഡ്രൈവിലെ അബ്ദുള്‍ കലാം മാര്‍ഗില്‍വച്ച് പീ‍ഡിപ്പിച്ചുവെന്നാണ് കേസ്.പീഡനവിവരം താഹിര്‍ സുഹൃത്തായ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആഷിന്‍ തോമസിനോടും പറഞ്ഞിരുന്നു.

ALSO READ: അഭിമാനത്തോടെ ഇന്ത്യന്‍ പതാക വീശിയവര്‍ ഇന്ന് തെരുവില്‍ വലിച്ചി‍ഴയ്ക്കപ്പെടുന്നു: ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ സി.കെ വിനീത്

വിവരം പരസ്യപ്പെടുത്തുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ആഷിനും താഹിറും ചേര്‍ന്ന് പെണ്‍കുട്ടിയുടെ രണ്ട് മോതിരവും ഒരു മാലയും തട്ടിയെടുത്തു. വയനാട്ടിലെ വീട്ടില്‍നിന്നാണ് താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തുനിന്ന് ആഷിനും പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration