ഇന്നലെ മുംബൈയിൽ നടന്ന ആൾക്കൂട്ട കൊലയുടെ ഭീകരതയും ദയനീയതയും വിവരിച്ച ഒരമ്മ. മുംബൈയിലെ മലാഡിലാണ് പട്ടാപ്പകൽ മാതാപിതാക്കൾക്ക് മുന്നിലിട്ട് 28 കാരനായ ആകാശിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. ഇതോടെ വീണ്ടും ആൾക്കൂട്ട കൊലയുടെ ഭീകരത രാജ്യത്ത് വീണ്ടും ചർച്ചയാവുകയാണ്. ആകാശിന്‍റെ കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഒരു സാധാരണ വാക്കേറ്റം പോലെ ആരംഭിച്ച തർക്കം ക്രൂരമായ അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.
ALSO READ; തനിക്കെതിരെയുള്ള പീഡന പരാതി ‘ഫേക്ക് ന്യൂസ്’; ആരോപണത്തിൽ പ്രതികരിച്ച് എംബാപ്പെയും ക്ലബ്ബും
അമ്മയും അച്ഛനും ആൾക്കൂട്ടത്തോട് കൂപ്പുകൈകളോടെ അപേക്ഷിച്ചിട്ടും ആകാശിനെ രക്ഷിക്കാനാരും എത്തിയില്ല. പലരും സംഭവം വീഡിയോയിൽ പകർത്തുകയും ചെയ്തു. അടി കൊള്ളാതിരിക്കാൻ താൻ അവനെ പൊതിഞ്ഞു കിടന്നിട്ടും അവർ മർദ്ദിച്ചു. ആശുപത്രിയിലും നേരായ ചികിത്സ കിട്ടിയില്ലെന്നും നിറ കണ്ണുകളോടെ അമ്മ ദീപാലി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യ സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ അവനെ രക്ഷിക്കാമായിരുന്നു എന്നും അവർ പറഞ്ഞു. “ഭരണകൂടം ഇത് ഗൗരവമായി കാണണം, മുംബൈ നഗരത്തിലാണ് ഇത്തരമൊരു സംഭവം നടക്കുന്നത്… ഇവിടെ സ്ത്രീകൾ സുരക്ഷിതരല്ല.. ഇന്ന് എനിക്ക് എന്‍റെ മകനെ നഷ്ടപ്പെട്ടു, നാളെ അത് മറ്റൊരു അമ്മയ്ക്കാകാം.. ഇത് ഗൗരവമായി കാണണം.” – ദീപാലി കൂട്ടിച്ചേർത്തു.
ALSO READ; ജനാധിപത്യത്തിന്റെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍
സംഭവത്തിൽ ഒമ്പത് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ആകാശ് മരിച്ചതോടെ സോഷ്യൽ മീഡിയയിലടക്കം ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here