ഛത്തീസ്ഗഢില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്നത് ഒറിജിനലിനെ വെല്ലുന്ന തട്ടിപ്പ്

FAKE SBI

സാമ്പത്തിക തട്ടിപ്പുകളുടെ സംഭവങ്ങൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഓരോ ദിവസവും പലതരം തട്ടിപ്പുകളാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ദിവസവും ജാഗ്രതാ നിർദ്ദേശങ്ങൾ അധികൃതരിൽ നിന്നുണ്ടാകാറുമുണ്ട്. അത്തരമൊരു സംഭവം ഇപ്പോൾ ഛത്തീസ്ഗഢില്‍ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പേരില്‍ വന്‍ തട്ടിപ്പാണ് ഛത്തീസ്ഗഢിലെ സാഖി ജില്ലയിൽ ഛപോര ഗ്രാമത്തില്‍ നടന്നത്. ഗ്രാമത്തിലെ തൊഴില്‍രഹിതരാണ് ഈ തട്ടിപ്പിനിരയായത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ തന്നെ വ്യാജ ശാഖ ആരംഭിച്ചായിരുന്നു തട്ടിപ്പ്. സാധാരണ ഒരു ബാങ്കിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നതുപോലെ തന്നെയായിരുന്നു ഈ തട്ടിപ്പ് ബ്രാഞ്ചും പ്രവർത്തിച്ചുവന്നത്. തട്ടിപ്പ് തിരിച്ചറിയാത്ത ഗ്രാമവാസികൾ ബാങ്കിലെത്തുകയും പണമിടപാടുകൾ നടത്തുകയും ചെയ്തു. കൗണ്ടറുകളും ബാങ്ക് രേഖകളും തുടങ്ങി ആളുകളെ കബളിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് സംഘം പ്രവർത്തിച്ചു. ഗ്രാമത്തിലുള്ളവർക്ക് തട്ടിപ്പ് ബാങ്കിൽ ജോലിയ്ക്കും അവസരങ്ങൾ നൽകി.

Also Read; ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി  വിധി ഇന്ന്

എസ്ബിഐയുടെ യഥാര്‍ത്ഥ ഓഫര്‍ ലെറ്ററിനെ വെല്ലുന്ന ലെറ്റർ പാഡിലുള്ള നിയമന ഉത്തരവുകളാണ് ഇവർക്ക് ലഭിച്ചത്. ബ്രാഞ്ച് മാനേജര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, കാഷ്യര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് ഗ്രാമത്തിലുള്ളവരെ നിയമിച്ചത്. എല്ലാ ജീവനക്കാർക്കും ജോലിക്കായുള്ള പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ ജോലി ലഭിക്കാൻ വൻ തുക കെട്ടിവെക്കണമെന്നായിരുന്നു ആവശ്യം. രണ്ടു ലക്ഷത്തിനും ആറു ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ആവശ്യപ്പെട്ടത്.

തട്ടിപ്പുസംഘം പുതിയ ശാഖ തുടങ്ങിയത് മാസം ഏഴായിരം രൂപ വാടകയക്ക് എടുത്തിരുന്ന കെട്ടിടത്തിലാണ്. തൊട്ടടുത്ത ജില്ലകളിലുള്ള തൊഴില്‍രഹിതരായ യുവതീ യുവാക്കളായിരുന്നു തട്ടിപ്പിന്റെ ഇരകൾ. രേഖകള്‍ സമര്‍പ്പിച്ച് ബയോമെട്രിക്ക് വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം ജോലിക്കെടുത്ത യുവതിക്ക് 30,000 രൂപയാണ് മാസ ശമ്പളമാണ് വാഗ്‌ദാനം ചെയ്തത്. തട്ടിപ്പുസംഘം മറ്റൊരാളില്‍ നിന്ന് 2.5 ലക്ഷം കൈപ്പറ്റി. ഇയാള്‍ക്ക് 35,000 രൂപ മാസ ശമ്പളത്തിന് ജോലി നല്‍കാമെന്നാണ് വാഗ്‌ദാനം ചെയ്തത്. വ്യാജ നിയമനത്തിന് ഇരയായ പലരും സ്വര്‍ണ്ണം പണയം വെച്ചും ലോണ്‍ എടുത്തുമായിരുന്നു പണം നല്‍കിയത്.

Also Read; ദില്ലിയിലെ 5000 കോടിയുടെ മയക്കുമരുന്ന് വേട്ട: മുഖ്യസൂത്രധാരന്‍ തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധം

ഇതുകൂടാതെ ജോലി പരിശീലനവും തട്ടിപ്പുസംഘത്തിൽനിന്ന് ലഭിച്ചു. ഗ്രാമങ്ങളിലെ തൊഴില്‍ രഹിതരെ ലക്ഷ്യമിട്ടായിരുന്നു ഈ വ്യാജ തൊഴില്‍ പരിശീലനം. പരിശീലനത്തിന് പ്രത്യേക കേന്ദ്രം വരെയുണ്ടായി. തട്ടിപ്പ് ഗംഭീരമായി മുന്നോട്ടുപോകുമ്പോൾ സമീപ പ്രദേശമായ ദബ്രയിലെ ബാങ്ക് മാനേജർക്ക് തോന്നിയ ചെറിയൊരു സംശയമാണ് വന്‍ തട്ടിപ്പ് പുറത്തെത്തിച്ചത്. ഛപോരയില്‍ നിന്നൊരാള്‍ ദബ്രയിലെ ബാങ്ക് മാനേജരെ കാണാനെത്തിയതാണ് കള്ളി പുറത്താകുന്നതിലേക്ക് വഴിതെളിച്ചത്. അജയ് കുമാര്‍ അഗര്‍വാള്‍ എന്നയാള്‍ ജില്ലയിലെ മറ്റൊരു എസ്ബിഐ ശാഖയിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ തന്റെ ഗ്രാമത്തില്‍ പൊടുന്നനെ മറ്റൊരു ശാഖ പ്രവര്‍ത്തനം ആരംഭിച്ചതില്‍ ഇയാള്‍ക്ക് സംശയം തോന്നി.

പുതിയ എസ്.ബി.ഐ ശാഖ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ഇയാള്‍ ചോദിച്ച കാര്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ശാഖയുടെ കോഡ് പോലും കണ്ടെത്താനാകാതെ വന്നതോടെ ഇയാള്‍ ദാബ്രയിലെ ശാഖയിലെത്തി മാനേജറെ കാണുകയായിരുന്നു. പൊലീസും എസ്ബിഐ ഉദ്യോഗസ്ഥരും ഛപോരയിലെത്തി പരിശോധന നടത്തിയതോടെ ബ്രാഞ്ച് വ്യാജനാണെന്ന് ബോധ്യപ്പെട്ടു. സംഭവത്തില്‍ നാലുപേര്‍
പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News