നിലമ്പൂരിൽ വാഹനങ്ങളുടെ സൈഡ് മിററിനോട് ദേഷ്യം മനസ്സിൽ കൊണ്ടുനടക്കുന്ന കുരങ്ങ് . നിലമ്പൂർ അരുവാക്കോട്, കോടതിപ്പടി, എൽ.ഐ.സി റോഡി എന്നിവിടങ്ങളിലാണ് ഇത് കറങ്ങി നടക്കുന്നത് . നിർത്തിയിട്ടിരിക്കുന്ന വാഹനം കണ്ടാൽ ആദ്യം സൈഡ് മിററിൽ നോക്കി മുഖ സൗന്ദര്യം ഒന്ന് ആസ്വദിക്കും. പിന്നാലെ മിററും തകർത്തുകൊണ്ട് ഓടി മറയുന്നതാണ് സ്ഥിരം സ്വഭാവം.
also read :റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇഇജി ചിപ്പുകൾ സ്ഥാപിച്ച് ജിദ്ദയിലെ കിങ് ഫൈസൽ ആശുപത്രി
ഒരു മാസം കൊണ്ട് കുരങ്ങ് തകർത്തത് നൂറോളം വാഹനങ്ങളുടെ സൈഡ് മിററുകളാണ്. വ്യവസായിയുടെ ആഡംബര കാറിന്റെ 25,000 രൂപ വിലയുള്ള മിററും കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷന്റെ വാഹനത്തിന്റെ രണ്ട് മിററും ഈ കുസൃതികുരങ്ങൻ അടിച്ചുമാറ്റിയവയിൽപ്പെടും. ഇതോടെയാണ് കുരങ്ങനെ കുടുക്കാൻ വനംവകുപ്പിന് പരാതി നൽകിയത്.
also read :ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം; പാലം തകർന്നു
ഒരാഴ്ച മുമ്പാണ് ദ്രുതപ്രതികരണ സേന ഗോസ്പൽ മിഷന്റെ പരിസരത്ത് കൂടുവെച്ചത്. ഇഷ്ട ഭക്ഷണങ്ങൾ വെച്ചിട്ടും കുരങ്ങ് ആദ്യം കുടുങ്ങിയില്ല. എന്നാൽ ഇന്നലെ രാവിലെ ഒമ്പതോടെ കുരങ്ങിന്റെ ഇണയായ പെൺകുരങ്ങ് കുടുങ്ങി. ഇണയ്ക്ക് കാവലായി വിരുതൻ കുരങ്ങും നിലയുറപ്പിച്ചതോടെ ആദ്യം വനപാലകർക്കും അടുക്കാൻ സാധിച്ചില്ല. വൈകുന്നേരത്തോടെ കുടിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനിടെ കെണിയിൽപ്പെട്ട കുരങ്ങ് ഓടി രക്ഷപ്പെടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here