ഉത്തര്‍പ്രദേശിൽ അമ്മയുടെ രോ​ഗം മാറാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി: മാതാപിതാക്കൾ അറസ്റ്റിൽ

Crime

അമ്മയുടെ രോ​ഗം മാറാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ. അമ്മയുടെ രോ​ഗം മാറാൻ കുഞ്ഞിനെ ബലി നൽകാനുള്ള മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് മാതാപിതാക്കൾ കുഞ്ഞിനെ ബലി നൽകിയത്. മുസഫര്‍നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചു.

Also Read: മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം; അധ്യാപികയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

അമ്മയായ മമതയുടെ രോ​ഗം മാറുന്നതിനായി കുട്ടിയെ ബലി നല്‍കണമെന്ന് മന്ത്രവാദി ഇവരോട് നിർദേശിച്ചു. തുടർന്ന് ഒരു മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തുകയും, മൃതദേഹം വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്താനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

Also Read: ശരീരത്തില്‍ തല്ലുകൊണ്ട പാടുകള്‍; മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലി പരുക്കേല്‍പ്പിച്ച് അധ്യാപിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News