എന്റെ കുഞ്ഞിനെ തൊടുന്നോടാ, കുട്ടിയാനയെ ഉപദ്രവിച്ച മുതലയെ പഞ്ഞിക്കിട്ട് അമ്മയാന

മാതൃസ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഹൃദ്യമായ കാഴ്ച്ചകള്‍ നമുക്ക് പരിചിതമാണ്. സ്വന്തം ജീവന്‍ പണയം വച്ചും മക്കള്‍ക്കായി പോരടിക്കുന്ന അമ്മമാര്‍ മൃഗങ്ങള്‍ക്കിടയിലും അപൂര്‍വ്വമല്ല. ദൃഢമായ ഇത്തരമൊരു ബന്ധത്തിന്റെ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

മുതലയുടെ പിടിയില്‍ നിന്ന് സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി പോരാടുന്ന ഒരു അമ്മയുടെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. വെള്ളം കുടിക്കാനിറങ്ങിയ കുട്ടിയാനയെ വെള്ളത്തിലുണ്ടായിരുന്ന മുതല ആക്രമിക്കാന്‍ എത്തുന്നതും കുഞ്ഞിനെ രക്ഷിക്കാനായി അമ്മയാന വെള്ളത്തിലേക്ക് ഇറങ്ങുന്നതും വീഡിയോയിലുണ്ട്. കുട്ടിയുടെ അടുത്തേക്ക് എത്തുന്നതിന് മുമ്പായി തന്നെ അമ്മയാന മുതലയെ ആവര്‍ത്തിച്ച് ആഞ്ഞ് ചവിട്ടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇതിനിടയില്‍ കുട്ടിയാന അമ്മയുടെ കാലുകള്‍ക്കിടയില്‍ അഭയം തേടുന്നതും കാണാം. അമ്മയാനയുടെ കണ്ണില്‍ ചോരയില്ലാത്ത അക്രമത്തിന് ഒടുവില്‍ മുതല വെള്ളത്തില്‍ നിന്ന് കരയിലേക്ക് ഓടി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലെ ഹൈലൈറ്റ്. തന്റെ കുഞ്ഞിനെ തൊടാന്‍ ഇനിയാരെങ്കിലുമുണ്ടോ എന്നത് പോലെ തിരിയുന്ന അമ്മയാന ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ് താരമാണ്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News