അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാട്. പ്രിയപ്പെട്ടവരും സ്വത്തുക്കളുമെല്ലാം നഷ്ടപ്പെട്ട ദുഖത്തിലാണ് പലരും ഉള്ളത്. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുകളുടെ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ പങ്കുവച്ച് ഒരു അമ്മ. “ഞാൻ കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു. അവിടുന്ന് മുണ്ടക്കൈലേയ്ക്ക് പോയിട്ട് ആകെ നാല് ദിവസമേ ആയിട്ടുള്ളു. മരുന്ന് കഴിച്ച് കിടന്ന് ഉറങ്ങിപ്പോയി. വെളുപ്പിന് മൂന്ന് മണിയായപ്പോൾ അയൽക്കാർ വന്ന് വിളിക്കുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. നിങ്ങൾ എന്താ ഒന്നും അറിയുന്നില്ലേ, എല്ലാരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വണ്ടിയിൽ ആൾക്കാരെ മാറ്റുന്നുണ്ട് എന്നാണു അവർ പറഞ്ഞത്.
Also Read; ചൂരൽമല ദുരന്തം: ഉത്തരമേഖല ഐജിയും ഡിഐജിയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും
ഞാനും ഭർത്താവും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. മകൻ മേപ്പാടിയിൽ ഉണ്ടായിരുന്നു. അപ്പോൾ തന്നെ മാമനെ വിളിച്ച് ഞങ്ങൾ അങ്ങോട്ടേക്ക് മാറി. മിനിഞ്ഞാന്ന് സംഭവിച്ച കാര്യമാണിത്. എന്നിട്ടും മഴ കുറയുന്നില്ലായിരുന്നു. അപ്പൊ ഞങ്ങൾ മകളുടെ വീട്ടിലേക്ക് മാറി. ഉരുൾപൊട്ടലിൽ ഞങ്ങളുടെ വീടൊക്കെ ഒലിച്ചുപോയി, ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഇവിടുന്ന് ഞങ്ങൾ ഇനി എവിടെ പോകും? ഞങ്ങളുടെ ഭാഗത്തുണ്ടായിരുന്ന 70 ഓളം വീടുകൾ പോയെന്നാണ് പറഞ്ഞത്…”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here