കേരള നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ നടക്കുകയാണ്. നിയമസഭാങ്കണത്തിനുള്ളിൽ നിന്നും ഓരോ ചായ കുടിച്ച് സർഗ്ഗാത്മഗതയെയും , പുസ്തകങ്ങളെയും, കലാ സാംസ്കാരിക മൂല്യങ്ങളെയും കുറിച്ച് സംസാരിക്കാം, ചർച്ച ചെയ്യാം സംവദിക്കാം എന്ന് പറഞ്ഞ് എല്ലാവരേയും ക്ഷണിക്കുകയാണ് നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു ചായ കുടിച്ചാലോ ….
ചൂടുള്ള ഒരു കപ്പ് ചായയോടൊപ്പം തുടങ്ങുന്ന സംഭാഷണങ്ങളാണ് പലപ്പോഴും മനോഹരമായ കഥകൾക്ക് തുടക്കം കുറിക്കുന്നത്.
നല്ല മഴയത്ത് , രാത്രി യാത്രകളുടെ മധ്യേ, ക്ലാസ്സുകൾക്കും ജോലിക്കും ശേഷമുള്ള ആശ്വാസനിമിഷങ്ങളിൽ, അല്ലെങ്കിൽ വെറുതെ സംസാരിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ചില സ്ഥിരം ചായക്കടകളിൽ. അങ്ങനെ അങ്ങനെ…
നാം മലയാളികൾ ഇങ്ങനെയാണ്.
ജനുവരി 7 മുതൽ 13 വരെ, നിയമസഭയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
നിയമസഭാങ്കണത്തിനുള്ളിൽ നിന്നും ഓരോ ചായ കുടിച്ച് സർഗ്ഗാത്മഗതയെയും , പുസ്തകങ്ങളെയും, കലാ സാംസ്കാരിക മൂല്യങ്ങളെയും കുറിച്ച് സംസാരിക്കാം, ചർച്ച ചെയ്യാം സംവദിക്കാം.
തടസ്സങ്ങളില്ലാതെ നിയമസഭ കാണാം…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here