‘പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണം; ചരിത്രത്തെ വക്രീകരിക്കുന്നു’: സ്പീക്കര്‍ എ എന്‍ ഷംസീര്‍

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ചരിത്രത്തെ വക്രീകരിക്കുന്ന നടപടികളാണുണ്ടാകുന്നത്. ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിഷയത്തില്‍ സൂക്ഷ്മതയോടെ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു.

Also read- എൻ എസ് എസ് നാമജപ ഘോഷയാത്രക്കെതിരെ കേസ്; വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

ആധുനിക കേരളത്തില്‍ ശക്തനായ മതനിരപേക്ഷവാദിയാകുക എന്നതാണ് നാമെടുക്കേണ്ട പ്രതിജ്ഞ. ക്ലാസ് മുറികളില്‍ കുട്ടികളെ ഭരണഘടന പഠിപ്പിക്കണം. എന്‍ടിആര്‍സി പുസ്തകം മാറ്റുകയാണ്. പാഠപുസ്തകങ്ങള്‍ വികലമാകുകയാണ്. ഗാന്ധിയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കുന്നു. ഗാന്ധി കൊല്ലപ്പെട്ടു എന്നു മാറ്റി മരിച്ചു എന്നാക്കുന്നു. വസ്തുതയില്ലാത്ത കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും ഷംസീര്‍ പറഞ്ഞു.

Also read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പലചരക്ക് കടക്കാരൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News