കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍

കക്ഷി നേതാക്കളുടെ യോഗം വിളിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. നാളെ രാവിലെ 8 മണിക്കാണ് യോഗം നടക്കുക. സഭയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്. ഇന്ന് രാവിലെയാണ് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്.

സ്പീക്കറെ തടഞ്ഞുകൊണ്ട്, പ്രതിപക്ഷ അംഗങ്ങള്‍ ഓഫീസിന് മുന്‍പില്‍ കുത്തിയിരിന്നു. സ്പീക്കര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയ വാച്ച് ആന്‍ഡ് വാര്‍ഡുമാര പ്രതിപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. പരുക്കേറ്റ വാച്ച് ആന്റ് വാര്‍ഡുമാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

അഞ്ച് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതര പരുക്കേറ്റു. മൊയ്ദീന്‍ ഹുസൈന്‍, പ്രതീഷ്, അഖില എസ് എച്ച്, നീതു, മേഘ, മാളവിക, ഷീന എന്നീ വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ക്കാണ് പരുക്കേറ്റത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News